നിരഞ്ജൻ റോഡ് നിർമ്മാണത്തിൽ സർക്കാരിന്റെ അവഗണനക്കെതിരെ ബിജെപി പ്രതിഷേധ സംഗമം നടത്തി.

നിരഞ്ജൻ റോഡ് നിർമ്മാണത്തിൽ സർക്കാരിന്റെ അവഗണനക്കെതിരെ ബിജെപി പ്രതിഷേധ സംഗമം നടത്തി. കാരാകുർശ്ശി വില്ലേജ് ഓഫീസിന് സമീപം കരുവാൻപടിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കിണറുംപടിയിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ വില്ലേജ് ഓഫീസ് പരിസരത്തെത്തിയത്. തുടർന്ന് നടന്ന ധർണ്ണ ബിജെപി സംസ്ഥാന സമിതി അംഗം എ.സുകുമാരൻ ഉദ്ഘാടനം ചെയ്തു.രാജ്യ സ്നേഹികളോടുള്ള സർക്കാരിന്റെ അവഗണനയുടെ ഉദാഹരണമാണ് ദേശത്തിനായി ത്യാഗം ചെയ്ത നിരഞ്ജന്റെ പേരിലുള്ള റോഡിന്റെ ശോചനീയാവസ്ഥയെന്ന് സുകുമാരൻ അഭിപ്രായപെട്ടു. സാമ്പത്തിക പ്രതിസന്ധി പറയുന്ന ഇടത് സർക്കാർ കോടികളുടെ ദൂർത്താണ് നടത്തിയത്. കേരളത്തിന്റെ വികസനത്തിന്റെ ഇരു മുന്നണികളും ശാപമാണെന്നും അദ്ദേഹം

പറഞ്ഞു. റോഡിന് നിരഞ്ജന്റെ പേര് നാമകരണം ചെയ്ത് ഒഴിവായ യുഡിഎഫ് സർക്കാരിന് ശേഷം അധികാരത്തിൽ വന്ന എൽഡിഎഫ് റോഡ് നിർമ്മാണത്തിന് ഫണ്ട്‌ നൽകിയത് തെരഞ്ഞെടുപ്പു വിജയ ലക്ഷ്യം കണ്ട് ജനങ്ങളെ കബളിപ്പിച്ചതാണെന്ന് കോങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി പി.ജയരാജ് പറഞ്ഞു. പരിപാടിയിൽ ബിജെപി കാരാകുറുശ്ശി പഞ്ചായത്ത് പ്രസിഡണ്ട് രാധാക്യഷ്ണൻ അധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ട് കൃഷ്ണദാസ്, സെക്രട്ടറി പി.വിജയൻ, മഹിള മോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് സ്നേഹ രാമകൃഷ്ണൻ, കർഷക മോർച്ച മണ്ഡലം സെക്രട്ടറി ബാബു കരുവാൻപുഴ , തുടങ്ങിയവർ പങ്കെടുത്തു.

Related