വോട്ടും പറച്ചിലുമായി സേവ് മണ്ണാര്‍ക്കാടിന്റെ വോട്ട് വണ്ടി നവംബര്‍ 25 മുതല്‍ പര്യടനം ആരംഭിക്കും.

നഗരസഭ വാര്‍ഡുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വികസന കാഴ്ച്ചപ്പാടുകള്‍ പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായി സേവ് മണ്ണാര്‍ക്കാട് വേദി ഒരുക്കുന്നു. വോട്ടും പറച്ചിലുമായി വോട്ട് വണ്ടി നവംബര്‍ 25 മുതല്‍ പര്യടനം ആരംഭിക്കും. ഡിസംബര്‍ 6 വരെ നടത്തുന്ന പര്യടനത്തില്‍ നഗരസഭയിലെ

29 വാര്‍ഡുകളിലേയും സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ നയവും കാഴ്ച്ചപ്പാടുകളും അവതരിപ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയെ വിവിധ മോഡറേറ്റര്‍മാര്‍ നിയന്ത്രിക്കും. പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഫിറോസ് ബാബു, ഷൗക്കത്ത്, സലാം കരിമ്പന, എ.ഉമ്മര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related