കിഡ്സ്‌ പ്ലേ മണ്ണാർക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം തുറന്ന് പ്രവർത്തനം ആരംഭിച്ചു.

മണ്ണാർക്കാടിന്റെ കുഞ്ഞോമനകളുടെ പുഞ്ചിരിയിൽ സുവർണ്ണ പ്രഭ വിരിയിച്ച് കിഡ്സ്‌ പ്ലേ തുറന്ന് പ്രവർത്തനം ആരംഭിച്ചു. താലൂക്ക് ആശുപത്രിക്ക് സമീപം ആർഎസ് ആർക്കേഡിലാണ് കിഡ്സ്‌ പ്ലേ കിഡ്സ്‌ ഫാഷൻ ടോയ്‌സ് ഗിഫ്റ്റ് ആരംഭിച്ചത്. ആർഎസ് ഗ്രൂപ്പ്‌ ചെയർമാൻ ടി. കെ. രാമകൃഷ്ണൻ സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മണ്ണാർക്കാട് നഗരത്തിൽ വിപണന രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ പാടവമുള്ള ആർഎസ് ഗ്രൂപ്പിന്റെ അതി വ്യത്യസ്തമായ പുതു സംരംഭമാണ് കിഡ്സ്‌ പ്ലേ. പുതു ലോകത്തേക്ക് കൈപിടിച്ചുയരുന്ന കുരുന്നുകളുടെ മനസ്സിൽ നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചാണ് വൈവിധ്യങ്ങളായ കളി കോപ്പുകളുമായി കിഡ്സ്‌ പ്ലേ വരവേൽക്കുന്നത്. നവജാത ശിശുക്കൾ മുതൽ വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ട ഉടുപ്പുകൾ ഉൾപ്പെടെ എല്ലാ വിധ സാമഗ്രികളും കിഡ്സ്‌ പ്ലേയിൽ ലഭ്യമാണ്. ലോകോത്തര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിപണനത്തിനായുള്ള ഇവിടെ മാജിക്, ഇലക്ട്രിക്

കാറുകൾ, ബൈക്ക്, ട്രൈസൈക്കിൾ തുടങ്ങിയവയുടെ ശേഖരം നഗര വിപണിയിൽ തന്നെ വ്യത്യസ്തത പുലർത്തുന്നു. കുരുന്നു ലോകത്തിൽ പഠന മുറിയൊരുക്കി സ്റ്റഡി ടേബിൾ ഉൾപ്പെടെയുള്ള കുഞ്ഞു പഠനോപകരണങ്ങളും കിഡ്സ്‌ പ്ലേയുടെ പ്രത്യേകതയാണ്. കുഞ്ഞു ചർമ്മങ്ങളുടെ പരിരക്ഷക്കായി ബേബി സോപ്പ്, പൗഡർ, ഉടുപ്പുകൾ തുടങ്ങി എല്ലാ വിധ സാധനങ്ങളും കിഡ്സ്‌ പ്ലേയിൽ ലഭ്യമാക്കുന്നു. വിവിധ തരത്തിലുള്ള ടോയ്‌സ്, ടെഡി ബിയർ,തൊട്ടിൽ എന്നിവയും കിഡ്സ്‌ പ്ലേയിൽ ലഭ്യമാണ്. പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങൾ ആകർഷകമായ വിലക്കുറവിലാണ് ഇവിടെ വിപണനത്തിനുള്ളത്. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ ബാസിത് മുസ്‌ലിം, ഫിറോസ് ബാബു, ജോൺസൺ ആർഎസ് ഗ്രൂപ്പ്‌ അംഗങ്ങളായ ബിബിൻ, ബിജു, രാജധാനി രാജഗോപാൽ, മംഗല്യ ഗംഗാധരൻ, രാജധാനി റനീഷ്, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. അന്വേഷണങ്ങൾക്കും വിശദ വിവരങ്ങൾക്കും 9037275325 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related