അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്ന് 7 ടിപ്പറുകള്‍ ഉള്‍പ്പെടെ 10 വാഹനങ്ങള്‍ പിടിച്ചെടുത്തു.

വെള്ളിനേഴി പഞ്ചായത്ത് ഉത്രത്തിൽ കാവ് കരിങ്കൽ ക്വാറിയിൽ റവന്യു ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇന്ന് രാവിലെ 6 മണിയോടെയാണ് സബ് കളക്ടർ അർജ്ജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. 7 ടിപ്പർ,2 ബ്രേക്കർ,1 ടില്ലർ ഉൾപ്പെടെ 10

വണ്ടികൾ കസ്റ്റഡിയിലെടുത്തു. ഡെപ്യുട്ടി തഹസിൽദാർമാരായ എൻ ശിവരാമൻ ,കെ രാമൻകുട്ടി, വിജയ ഭാസ്കർ, വില്ലേജ് ഓഫീസർമാരായ സി വിനോദ്, കെ. ബാലകൃഷ്ണൻ, സീനിയർ ക്ലാർക്കുമാരായ ജി. ഷാജി, എ .സുമേഷ്, പ്രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Related