മണ്ണാർക്കാട് നഗരത്തിൽ 200 രൂപയിൽ മഹാത്ഭുതം സൃഷ്ടിച്ച് മഹാലാഭ മേള വീണ്ടും. കെടിഎം ഹൈസ്കൂളിന് സമീപം ഗൃഹോപകരണ മേള ആരംഭിച്ചു.

മണ്ണാർക്കാട് നഗരത്തിൽ 200 രൂപയിൽ മഹാത്ഭുതം സൃഷ്ടിച്ച് മഹാലാഭ മേള വീണ്ടും. കെടിഎം ഹൈസ്കൂളിന് സമീപത്തെ മൈതാനിയിലാണ് ഗൃഹോപകരണ മേള ആരംഭിച്ചത്. നഗരസഭാ മുൻ ചെയർപേഴ്സൺ എം. കെ. സുബൈദ ലാഭ മേളയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.വിപുലമായ ഓഫറുകളുമായി ഫാക്ടറിയിൽ നിന്നും നേരിട്ടെത്തിച്ചിട്ടുള്ള ഉത്പന്നങ്ങളാണ് മഹാ ലാഭ മേളയിൽ വിപണനത്തിനായി ഒരുക്കിയിട്ടുള്ളത്. 10 രൂപ മുതൽ 200 രൂപ വരെയുള്ള ഗൃഹോപകരണങ്ങളുടെ വൈവിധ്യമാണ് മേളയുടെ പ്രത്യേകത. 3 സ്റ്റൂളുകൾ, ഡോർ കർട്ടൻ, 16 ചവിട്ടികൾ, 3 ബക്കറ്റ്, 3 വലിയ ബേസിനുകൾ, 3 തലയിണ, 8 തോർത്തുകൾ, 3 ടി ഷർട്ട്‌, സെറ്റി കവർ, ലേഡീസ് ചപ്പൽ, കോളേജ് ബാഗ്, കോട്ടൺ ഷർട്ടുകൾ, ലേഡീസ് ത്രീ ഫോർത്ത്, നൈറ്റ് വെയർ, ഡബിൾ കോട്ട് ബെഡ്ഷീറ്റ്, സ്റ്റീൽ പാത്രങ്ങൾ, ക്ലോക്കുകൾ, ഫ്രെയിമുകൾ, അലുമിനിയം, സ്റ്റീൽ പാത്രങ്ങൾ തുടങ്ങി നൂറു കണക്കിന് ഗൃഹോപകരണങ്ങൾക്ക് കേവലം 200 രൂപ വീതമാണ് വില. ലെഗ്ഗിൻസ്,

ജഗ്ഗിൻസ്, പാട്യാല, പലാസോ എന്നിവ എഴുപതു രൂപ മുതൽ ലഭ്യമാണ്. ഇതിന് പുറമെ ആയിരത്തിൽ പരം വ്യത്യസ്തമായ മാറ്റുകൾ, ബ്രാൻഡഡ് ഫൈബർ പ്ലേറ്റുകൾ, ബൗളുകൾ, സ്റ്റീൽ അലുമിനിയം പാത്രങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ലാഭ മേളയിലുള്ളത്. മേളയിൽ 750 രൂപക്ക് പർച്ചേസ് ചെയ്യുന്നവർക്ക് ഒരു രൂപക്ക് ചെരുപ്പ്, 2000 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് 200 രൂപക്ക് 3 വർഷം വാറന്റിയുള്ള പ്രഷർ കുക്കർ, 500 രൂപക്ക് പർച്ചേസ് ചെയ്യുന്നവർക്ക് 160 രൂപക്ക് 350 രൂപയുടെ ചെയർ, 650 രൂപക്ക് 900 രൂപയുടെ ടേബിൾ എന്നിങ്ങനെ ഓഫറുകളും നീളുന്നു. കുട്ടികൾക്കുള്ള കളിക്കോപ്പുകളുമായി ടോയ്‌സ് ഫെസ്റ്റ്, ലേഡീസ് വസ്ത്ര മേളയുമായി റയോൺ കുർത്തി ഫെസ്റ്റ്, വൈവിധ്യങ്ങളായ ബാഗുകളുടെ വിപണനവുമായി ബാഗ് ഫെസ്റ്റ്, മാറ്റ് ഫെസ്റ്റ് എന്നിവ മഹാലാഭ മേളയുടെ പ്രത്യേക ആകർഷകങ്ങളാണ്. കോവിഡ് പ്രതിരോധ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച്, നിരന്തരമായി അണുവിമുക്തമാക്കുന്ന ഷോറൂമിലാണ് മഹാ മേള നടക്കുന്നത്.

Related