4 ദിവസം പ്രായമുള്ള കുഞ്ഞിനും കോവിഡ് പോസിറ്റീവ് ആയ അമ്മയ്ക്കും പ്രസവാനന്തര സൗകര്യമൊരുക്കി കോവിഡ് കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന പോലീസുകാർ.

പ്രസവം കഴിഞ്ഞയുടൻ കോവിഡ് ബാധിച്ച് കരിമ്പ സിഎഫ്എൽടിസി യിലെത്തിയ അമ്മയ്ക്കും കുഞ്ഞിനും പ്രസവാനന്തര സൗകര്യമൊരുക്കി കോവിഡ് കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന പോലീസുകാർ. ജനിച്ച് നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് പോസിറ്റീവായ അമ്മയോടൊപ്പം എത്തിയതറിഞ്ഞ് ഉടൻ കുഞ്ഞിനും അമ്മയ്ക്കും വേണ്ട എല്ലാ ആവശ്യവസ്തുവും കുഞ്ഞുടുപ്പും കരുതുകയായിരുന്നു കോവിഡ് പോസിറ്റീവായി തൊട്ടടുത്ത മുറികളിൽ കഴിയുന്ന പോലീസുകാർ. ഇപ്പോൾ കോവിഡ് പരിചരണ കേന്ദ്രത്തിൽ പോസിറ്റീവായി കഴിയുന്ന 79 പേരിൽ 54പേരും പോലീസുകാരാണ്. കുഞ്ഞിനുള്ള പോലീസുകാരുടെ സ്നേഹസമ്മാനം ജനമൈത്രി

സിവിൽ പോലീസ് ഓഫീസർമാരായ പുഷ്പദാസ്, ബിബീഷ് എന്നിവർ എത്തിക്കുകയായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില പൊതുവെ തൃപ്തികരമാണ്. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞിട്ട് പോലും സന്നിഗ്ധ ഘട്ടത്തില്‍ കോവിഡ് സെന്ററിലെ ജീവനക്കാര്‍ നടത്തിയ പ്രത്യേക സ്നേഹവും പരിചരണവും വളരെ മാതൃകാപരമായി. മെഡിക്കൽ ഓഫീസർ ഡോ.പി.ബോബി മാണി, ഡോ.ജോബിൻ ബെന്നി, നോഡൽ ഓഫീസർ പ്രദീപ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 9 പഞ്ചായത്തുകൾക്ക് ആശ്രയമാണ് കരിമ്പ ബഥനി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഈ കോവിഡ് പരിചരണ കേന്ദ്രം

Related