ഏഴാം വാർഡിൽ ഡമ്മി പിന്മാറിയില്ല : തച്ചമ്പാറയിൽ 49 പേർ മത്സരരംഗത്ത്

നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോൾ തച്ചമ്പാറ പഞ്ചായത്തിൽ 49 പേർ മത്സരരംഗത്ത്. മൊത്തം 80 പേരായിരുന്നു നാമനിർദ്ദേശപത്രിക നൽകിയിരുന്നത്. ഇതിൽ 31 പേർ പിൻവലിച്ചു. ഏഴാം വാർഡിൽ യു ഡി എഫിന്റെ ഡമ്മി സ്ഥാനാർഥി മഞ്ജു പത്രിക പിൻവലിച്ചില്ല. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞ ശേഷമാണ് ഇവർ എത്തിയത്. എൽ ഡി എഫും യുഡിഎഫും പതിനഞ്ച് വാർഡുകളിൽ മത്സരിക്കുമ്പോൾ ബിജെപി 12 വാർഡുകളിലാണ് മത്സരിക്കുന്നത്. 10, 12, 13 വാർഡുകളിലാണ് ബി ജെ പി സ്ഥാനാർത്ഥികളെ നിർത്താത്തത്. ഇടതുപക്ഷം

4 സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയപ്പോൾ യു ഡി എഫ് രണ്ടുപേരെ നിർത്തിയിട്ടുണ്ട്. 1, 8, 9, 15 വാർഡുകളിലാണ് ഇടതു സ്വാതന്ത്രർ. 2, 4 വാർഡുകളിലാണ് യുഡിഎഫ് സ്വാതന്ത്രർ. ഏറ്റവും കൂടുതൽ പേർ മത്സരരംഗത്തുള്ളത് ഒന്നാം വാർഡിലാണ്. അഞ്ചുപേർ. ഇവിടെ യുഡിഎഫ് സ്ഥാനാർഥി അബ്ബാസ്, എൽഡിഎഫ് സ്ഥാനാർഥി അബൂബക്കർ എന്നിവർക്ക് ഇതേ പേരിൽ അപരന്മാർ ഉണ്ട്. പതിനൊന്നാം വാർഡിൽ മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമേ രണ്ടുപേർ മത്സരരംഗത്തുണ്ട്. പതിനഞ്ചാം വാർഡിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിഎം സഫീർ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.

Related