സംസ്ഥാന ബജറ്റില്‍ വ്യാപാരികളെ അവഗണിച്ചു. ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ബുധനാഴ്ച്ച നെല്ലിപ്പുഴയില്‍. സംസ്ഥാന പ്രസിഡന്റ് ടി.നസീറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ബുധനാഴ്ച്ച 4 മണിയ്ക്ക് നെല്ലിപ്പുഴയില്‍ നടക്കും. കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.നസീറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ നിന്നും സംസ്ഥാന ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോബി.വി ചുങ്കത്ത്, വി.എം ലത്തീഫ് എന്നിവരെ ആദരിക്കും. കൂടാതെ കര്‍ഷക ഐക്യദാര്‍ഢ്യ പ്രമേയവും പ്രതിജ്ഞയും രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ

ട്രാക്ടര്‍ പരേഡിന് ഐക്യദാര്‍ഢ്യവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകോപന സമിതി അംഗങ്ങളേയും ആദരിക്കും. മണ്ഡലത്തിലെ 14 യൂണിറ്റുകളിലേയും പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭാരവാഹികളായ ഫിറോസ് ബാബു, സുബൈര്‍ തുര്‍ക്കി, കാജാ ഹുസൈന്‍, അബ്ദു റസാഖ്, ഷാജഹാന്‍, അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related