ലോട്ടറിയുടെ നമ്പർ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി.

ലോട്ടറിയുടെ നമ്പർ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി. നടന്നു ലോട്ടറി വിൽപന നടത്തുന്ന മാധവൻ എന്ന ലോട്ടറി തൊഴിലാളിയെ ആണ് കബളിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം തച്ചമ്പാറ താഴെയാണ്‌ സംഭവം. തിങ്കളാഴ്ച നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഏഴാം സമ്മാനമായ 500 രൂപയ്ക്ക് അർഹമായ നമ്പർ തിരുത്തിയാണു തട്ടിപ്പു നടത്തിയത്. 5484 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. എന്നാൽ

KU 445485 എന്ന ലോട്ടറി ടിക്കറ്റിലെ ആറാമത്തെ അക്കമായ 5 തിരുത്തി 4 ആക്കിയാണു തട്ടിപ്പ് നടത്തിയത്. 2 ആഴ്ച മുമ്പ് തച്ചമ്പാറ സ്കൂൾ പരിസരത്ത് നിന്നും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. 2 സംഭവങ്ങളിലും നീല സ്കൂട്ടറിൽ വന്ന വ്യക്തിയാണ് തട്ടിപ്പ് നടത്തിയത്. പ്രായം ചെന്നവരെയും ഭിന്നശേഷിക്കാരെയും ലക്ഷ്യം വച്ചാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത്.

Related