കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി കൗൺസിലർമാർക്ക് സ്വീകരണം നൽകി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി കൗൺസിലർമാർക്ക് സ്വീകരണം നൽകി. വ്യാപാര ഭവനിലാണ് പരിപാടി സംഘടിപ്പിച്ചത്. ഏകോപനസമിതി ജില്ല പ്രസിഡന്റ് ബാബു കോട്ടയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് നഗര സഭയിൽ സമഗ്ര വികസനം പ്രതീക്ഷിക്കുന്നതായി ബാബു കോട്ടയിൽ അഭിപ്രായപ്പെട്ടു. വികസനമെന്നത് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി കൊണ്ടുള്ളതാവണം. ഇക്കാര്യത്തിൽ വ്യാപാരികളുടെ പരിപൂർണ്ണ പിന്തുണയും നൽകുന്നതായി

ബാബു കോട്ടയിൽ അറിയിച്ചു. തുടർന്ന് ചെയർമാൻ ഫായിദ ബഷീർ, വൈസ് ചെയർപേഴ്സൺ പ്രസീദ തുടങ്ങി നഗരസഭയിലെ 29 കൗൺസിലർമാരെയും ആദരിച്ചു. ചടങ്ങിൽ ഏകോപന സമിതി ജില്ല സെക്രട്ടറി ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്‌ലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേഷ് പൂർണ്ണിമ, ഭാരവാഹികളായ ജോൺസൺ, എൻ. ആർ. സുരേഷ്, ഷമീർ, അഭിലാഷ് പാപ്പാല, റെനീഷ്, കെ. വി. ഷംസുദ്ധീൻ, ഷമീർ. വി.കെ.എച്ച് തുടങ്ങിയവർ പങ്കെടുത്തു.

Related