ചിക്കന്‍,ബീഫ്,ഫിഷ് മന്തി, അല്‍ഫഹം, ബ്രോസ്റ്റ് : ഹോട്ടല്‍ മെസ്ബാന്‍ കല്ലടിക്കോടും ആരംഭിച്ചു.

കൈപ്പുണ്യത്തിന്റെ  ഗന്ധവും രുചിയും കല്ലടിക്കോടിന് പകർന്ന് മെസ്ബാൻ. പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു.കല്ലടിക്കോട് ടി.ബി ജംഗ്ഷനിലാണ് മെസ്ബാൻ ഗ്രൂപ്പിന്റെ പുതു സംരംഭം തുറന്നത്. ഫെഡറൽ ബാങ്കിന് എതിർവശം രാജധാനി ബിൽഡിങ്ങിൽ തുടങ്ങിയ ശാഖയുടെ ഉദ്ഘാടന കർമ്മം മണ്ണാർക്കാട് വലിയ പള്ളി ഖാസി ബാപ്പു മുസ്‌ലിയാർ നിർവഹിച്ചു. വള്ളുവനാടിന്റെയും,പശ്ചിമഘട്ടത്തിന്റെയും സൗന്ദര്യ സംയുക്തമായ   കല്ലടിക്കോടിന്‌  കൈപ്പുണ്യത്തിന്റെ  രുചിയും ഗന്ധവുമായാണ് മെസ്ബാൻ വൈവിധ്യങ്ങളൊരുക്കുന്നത്. അറേബ്യൻ ഭക്ഷണ വിഭവങ്ങൾ നാടിന് വേണ്ടി ഒരുക്കിയ മെസ്ബാൻ ഗ്രൂപ്പിന്റെ രണ്ടാമത്തെ സംരംഭമാണ് കല്ലടിക്കോട് പ്രവർത്തനം ആരംഭിച്ചത്. അറേബ്യൻ വിഭവങ്ങളിലെ പ്രധാനിയായ കുഴിമന്തിയുടെ തനതായ ചേരുവകൾ

ചേർത്ത്  രുചി സങ്കൽപങ്ങളെ തൊട്ടുണർത്താൻ പരിചയസമ്പന്നരായ വിദഗ്ധ പാചകക്കാരുടെ കരങ്ങളാൽ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് ഉപഭോക്താകൾക്കായി ഒരുക്കുന്നത്.അറേബ്യൻ ഭക്ഷണ ക്രമങ്ങൾ മണ്ണാർക്കാടിന് ആദ്യമായി പരിചയപ്പെടുത്തിയ മെസ്ബാൻ ഗ്രൂപ്പ്‌ തികഞ്ഞ ആത്മവിശ്വാസത്തോ ടെയാണ് കല്ലടിക്കോട് പ്രവർത്തനം ആരംഭിച്ചതെന്ന് സ്ഥാപന ഉടമ മിൻഷാദ് നമ്പിയത്ത് പറഞ്ഞു. കുടുംബങ്ങൾക്ക് ഒരുമിച്ചിരുന്നു രുചി നുകരുവനുള്ള പ്രത്യേക ഭക്ഷണ മുറികളും, അതി വിശാല പാർക്കിംഗ് സൗകര്യവും മെസ്ബാന്റെ പ്രത്യേകതയാണ്.ഉദ്ഘാടനത്തോടനുബന്ധിച്ച് ഫുൾ കുഴി മന്തി, അൽഫഹം മന്തി എന്നിവക്ക് പ്രത്യേകം ഓഫറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.പാർട്ടി ഓഡറുകൾ, ഹോം ഡെലിവറി എന്നിവക്ക് 9745384848 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

Related