ഇന്ധനവില വർദ്ധനവിനെതിരെ എസ്എഫ്ഐ പ്രവർത്തകർ നഗരത്തിൽ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു.

ഇന്ധനവില വർദ്ധനവിനെതിരെ എസ്എഫ്ഐ പ്രവർത്തകർ നഗരത്തിൽ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു.എസ്എഫ്ഐ മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സിപിഎം ഏരിയാ സെക്രട്ടറി യു.ടി.രാമകൃഷ്ണൻ മാസ്റ്റർ പ്രതിഷേധ യാത്രക്ക് ഫ്ലാഗ്ഗ്

ഓഫ് ചെയ്തു.പാർട്ടി ഓഫീസ് പരിസരത്ത് നിന്ന് കുന്തിപ്പുഴ വരെയാണ് യാത്ര നടത്തിയത്.എസ്എഫ്ഐ മണ്ണാർക്കാട് ഏരിയാ സെക്രട്ടറി കെ.ഷാനിഫ്,ജോയിൻ്റ് സെക്രട്ടറി മാലിക്ക്,വൈസ് പ്രസിഡൻ്റുമാരായ പവിത്ര,തസ്നീം,കമ്മറ്റി അംഗങ്ങളായ യദുകൃഷ്ണൻ,ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Related