തച്ചമ്പാറയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജി വച്ചവർക്ക് സിപിഎമ്മിലേക്ക് സ്വീകരണം നൽകി.

തച്ചമ്പാറയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജി വച്ചവർക്ക് സിപിഎമ്മിലേക്ക് സ്വീകരണം നൽകി. ചൂരിയോട് സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ലീഗ്, കോൺഗ്രസ്‌ പാർട്ടികളിൽ നിന്നാണ് പ്രധാനമായും അംഗങ്ങൾ രാജി വച്ചെത്തിയത്. പരിപാടിക്ക് മുന്നോടിയായി പ്രവർത്തകർ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതു യോഗം സിപിഎം ഏരിയ സെക്രട്ടറി യു. ടി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന്

പാർട്ടിയിലേക്ക് വന്നവർക്ക് അംഗത്വം നൽകി. ചടങ്ങിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം കെ. കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. കെ. രാജൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഒ. നാരായണൻ കുട്ടി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കല്ലടി ഉണ്ണിക്കമ്മു, നേതാക്കളായ പി.സി.മാണി, ഷാജ് മോഹൻ, എം. രാജഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

Related