സര്‍പ്രെയ്‌സ് ഗിഫ്റ്റുകള്‍ നല്‍കാം, കോവിഡ് കാലത്ത് വീട്ടില്‍ സുരക്ഷിതരായിരിക്കാം : ഓണ്‍ലൈന്‍ വിപണനത്തില്‍ വിജയയാത്രയുമായി കിലോ.കോ.ഇൻ

അതിനൂതന വിവര സാങ്കേതികതയുടെ അളവറ്റ സാധ്യതകൾ മണ്ണാർക്കാടിന്റെ വിപണനരംഗത്ത് ഫലപ്രദമാക്കി കിലോ.കോ. ഇൻ. ഓൺലൈൻ വാണിജ്യത്തിൽ അതി വിശ്വസ്ത സേവനങ്ങളുമായി പ്രവർത്തനം തുടരുന്നു. 2020 ഒക്ടോബറിലാണ് അഭ്യസ്തവിദ്യരും, മണ്ണാർക്കാട് സ്വദേശികളുമായ സുഹൃത്തുക്കളുടെ കൂട്ടായ്മ ഓൺലൈൻ വാണിജ്യത്തിന്റെ അനന്ത സാധ്യതകൾ മണ്ണാർക്കാട് നായി കിലോയിലൂടെ പരിചയപ്പെടുത്തുന്നത്. സർവ്വ നിത്യോപയോഗ സാധനങ്ങളും ഒരു കുടക്കീഴിൽ സമാഹരിച്ച് ഉപഭോക്താവിന്റെ വിരൽതുമ്പിലൂടെ ഉള്ള നിർദേശമനുസരിച്ചാണ് വീടുകളിൽ എത്തിക്കുക. പലചരക്ക്,പച്ചക്കറി,സ്റ്റേഷനറി, വീട്ടുപകരണങ്ങൾ, ഗിഫ്റ്റുകൾ, സ്വീറ്റ്സ്, കേക്കുകൾ എന്നുവേണ്ട ആവശ്യക്കാരുടെ ഹിതമനുസരിച്ച് സർവ്വ സാധനങ്ങളും ഒരു വിരൽ സ്പർശത്തിൽ തന്നെ വീട്ടുപടിക്കൽ എത്തുന്നു. വിവാഹം, പിറന്നാൾ, ഗൃഹപ്രവേശം തുടങ്ങി ആഘോഷവേളകളിൽ എല്ലാം തന്നെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അപ്രതീക്ഷിത സമ്മാനങ്ങളുമായി സർപ്രൈസ് ഡെലിവറി കിലോയുടെ പ്രത്യേകതയാണ്. പാശ്ചാത്യരാജ്യങ്ങളിൽ ഉൾപ്പെടെ പ്രമുഖ നഗരങ്ങളിൽ മാത്രം പരിചയിച്ചിട്ടുള്ള സർപ്രൈസ് ഡെലിവറി മണ്ണാർക്കാടിനും കൗതുകകരമായ അനുഭവമാണ് കിലോ നൽകുന്നത്. ലോകത്ത് ഏതുകോണിൽ നിന്നായാലും വൃദ്ധരായ മാതാപിതാക്കൾക്കും, പങ്കാളിക്കും, കുട്ടികൾക്കും സർപ്രൈസ് ആയി സമ്മാനങ്ങൾ എത്തിക്കാൻ സാധിക്കും.വിപണന വൈദഗ്ധ്യം കൊണ്ടുതന്നെ കിലോ ഇപ്പോൾ പാലക്കാട്

നഗരത്തിലും ശക്തമായ വേരുറപ്പിച്ചു കഴിഞ്ഞു. വിപണനം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിന് ഒപ്പം സമയബന്ധിതമായ ഡെലിവറിയും കിലോ ഉറപ്പുനൽകുന്നു. പാലക്കാട് നഗരത്തിൽ എട്ടു കിലോമീറ്ററിലും, മണ്ണാർക്കാട് 15 കിലോമീറ്ററിലും വ്യാപ്തിയിൽ ഹോം ഡെലിവറി സൗജന്യമാണ്. ഇതിനായി ചുറുചുറുക്കുള്ള യുവ നിര തന്നെ കിലോയിൽ സേവന സജ്ജരാണ്. കോവിഡ് പ്രതിരോധ സാഹചര്യത്തിൽ ക്വാറന്റൈനിൽ കഴിയുന്നവരും, ശയ്യാവലംബരും, അത്യാസന്ന നിലയിൽ ഉള്ളവരുമായ ബന്ധുകൾക്ക് കൃത്യസമയത്ത് തന്നെ ആവശ്യമായ മരുന്നുകളും, ആവശ്യമായ സാധനങ്ങളും ഓർഡർ അനുസരിച്ച് ഇവർ എത്തിച്ചു നൽകുന്നു. കയ്യിലെ ബഡ്ജറ്റിന് അനുസരിച്ച് വാങ്ങേണ്ട സാധനങ്ങളിൽ ഏറ്റക്കുറച്ചിൽ നടത്താൻ ബിൽ ബിഫോർ പർച്ചേസ് സംവിധാനവും കിലോയിൽ ഉണ്ട് . വാട്സ്ആപ്പ്, ഫോൺ, വെബ്സൈറ്റ്, മൊബൈൽ അപ്ലിക്കേഷൻ തുടങ്ങി നിരവധി സംവിധാനങ്ങൾ ഓൺലൈൻ വാണിജ്യ ത്തിനായി കിലോ തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിൾ പേ, ക്രെഡിറ്റ്,ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിങ്ങനെ പണമിടപാടുകൾ നടത്താൻ വിശ്വസ്തമായ സംവിധാനങ്ങളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 6235 85 85 84 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.