റവന്യൂ വകുപ്പ് നടപടി തുടരുന്നു : മുക്കണ്ണത്തും നിലം നികത്തിയത് പൂര്‍വ്വ സ്ഥിതിയിലാക്കി.

മണ്ണാർക്കാട് നെൽവയൽ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നു. കർശന നടപടികളുമായി റവന്യൂ വകുപ്പ്. മുക്കണ്ണത്ത് നികത്തിയ നിലം പൂർവ്വസ്ഥിതിയിലാക്കി. പെരുമ്പടാരി പുളിയമേൽ വനജയുടെ മുക്കണ്ണം പാലം എത്തുന്നതിനു മുൻപുള്ള 30 സെന്റ് സ്ഥലത്തിൽ 7 സെന്റ് ആണ് നികത്തിയത്. ഇക്കാര്യം ഒറ്റപ്പാലം സബ് കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെ ആണ് നടപടിക്ക് ഉത്തരവിട്ടത്.

തുടർന്ന് സബ് കളക്ടർ സ്ക്വാഡിൽ ഉള്ള ഡെപ്യൂട്ടി തഹസിൽദാർ രാമൻകുട്ടി , മണ്ണാർക്കാട് വില്ലേജ് ഓഫീസർ വിനോദ്,ഉദ്യോഗസ്ഥരായ പ്രശാന്ത്,വിനോദ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി നികത്തിയ മണ്ണ് മാറ്റി പൂർവസ്ഥിതിയിൽ ആക്കാൻ ആവശ്യപ്പെട്ടു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ് നടപടിയെടുത്തത്. വ്യാപകമായ മണ്ണ് നികത്തലിനെതിരെ ശക്തമായ നിരീക്ഷണം തുടരുകയാണ് റവന്യുവകുപ്പ്.