ബധിര വിദ്യാലയ ഹോസ്റ്റലില്‍ ഒഴിവുകള്‍

ഒറ്റപ്പാലം ഗവ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ബധിര വിദ്യാലയത്തിലെ വിഎച്ച്എസ്സി വിഭാഗത്തിന്റെ ഹോസ്റ്റലില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം വനിതാ വാര്‍ഡന്‍, പുരുഷ വാര്‍ഡന്‍, ശുചീകരണ തൊഴിലാളി, പാചകകാരന്‍/ പാചകക്കാരി തസ്തികയില്‍ ഓരോ ഒഴിവാണുള്ളത് എസ്

എസ്എല്‍സിയും ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റുമാണ് വനിത പുരുഷ വാര്‍ഡന്റെ യോഗ്യത പാചകക്കാരന്‍/ പാചകക്കാരിക്ക് എട്ടാം ക്ലാസാണ് യോഗ്യത കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം താല്‍പര്യമുള്ളവര്‍ സാക്ഷ്യപത്രങ്ങളുമായി മെയ് 16ന് രാവിലെ 11ന് സ്‌കൂളില്‍ അഭിമുഖത്തിന് പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു