കോഴി വളർത്തലിൽ ശാസ്ത്രീയ പരിശീലനം.

തിരുവാഴാംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റും ബാംഗ്ലൂരിലെ സെൻട്രൽ പൗൾട്രി ഡെവലപ്മെന്റ് ഓർഗനൈസേഷനും സംയുക്തമായി നടത്തുന്ന 6 ദിവസത്തെ കോഴി വളർത്തൽ പരിശീലനം ഫെബ്രുവരി 25 മുതൽ മാർച്ച്‌ 2 വരെ തുരുവാഴാംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റിൽ

വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന കർഷകർക്ക് CPDO യുടെ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് മാത്രമായിരിക്കും പരിശീലനം നൽകുന്നത്. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക. : +91 6282 907 009, +91 82810 86206.