അധ്യാപക ഒഴിവ്

അട്ടപ്പാടി ഐ.ടി.ഡി.പിയുടെ കീഴിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്‌സ്, ജ്യോഗ്രഫി, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി,

മലയാളം, പി.റ്റി, മ്യൂസിക് എന്നീ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിഗ്രിയും ബി.എഡുമാണ് യോഗ്യത. കൂടാതെ എം.സി.ആര്‍.ടി ക്ക് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും ബി.എഡുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 15നകം പ്രൊജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, അഗളി (പി.ഒ), അട്ടപ്പാടി-678581 വിലാസത്തില്‍ അപേക്ഷിക്കണം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍-04924 254382, 254223.