പട്ടികജാതി പ്രമോട്ടര്‍ നിയമനം

പുതൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് താല്‍ക്കാലിക വ്യവസ്ഥയില്‍ പട്ടികജാതി പ്രമോട്ടര്‍മാരെ നിയമിക്കുന്നു. അപേക്ഷകര്‍ 18നും 40നും മധ്യേ പ്രായമുള്ളവരും പ്രീഡിഗ്രി /പ്ലസ്ടു പാസായവരും ആയിരിക്കണം. പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്. എസ്.എസ്.എല്‍.സി. പാസായിരിക്കണം. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരാണ് എന്ന റവന്യൂ

അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസയോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. താല്പര്യമുള്ളവര്‍ ജാതി ,വയസ്സ് ,വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 25ന് രാവിലെ പത്തിന് ജില്ലാ പട്ടികജാതി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.