കോവിഡ് 19 : വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നത് തടയാന്‍ മഫ്ടി പോലീസിന്റെ സഹായം

കോവിഡ് 19 നിയന്ത്രണം ലക്ഷ്യമാക്കി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ദ്ദേശിച്ച കാലയളവില്‍ വീടുകളില്‍ കഴിയാതെ നിരുത്തരവാദപരമായി പുറത്തിറങ്ങി നടക്കുകയും പൊതുജന സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്താല്‍ മനപ്പൂര്‍വം പകര്‍ച്ചവ്യാധി

പരത്താന്‍ ശ്രമിക്കുന്നതായി കുറ്റം ചുമത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ മഫ്ടി പോലീസിന്റെ സഹായം ഉറപ്പു വരുത്തിയതായി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.