ട്രാക്ടര്‍ ഉപയോഗിച്ച് നിലമുഴുത് : അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതി 2020,21 ഒന്നാം വിളയുടെ ഭാഗമായി ക്വട്ടേഷന്‍ ക്ഷണിച്ചു.

അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതി 2020,21 ഒന്നാം വിളയുടെ ഭാഗമായി അട്ടപ്പാടി ബ്ലോക്കില്‍ തിരഞ്ഞെടുക്കപ്പെട്ട നിശ്ചിത ഊരുകളില്‍ ഏകദേശം 387.5 ഹെക്ടര്‍ സ്ഥലത്ത് അഗളി, പുതൂര്‍, ഷോളയൂര്‍ കൃഷി ഭവനുകളില്‍ നിന്നും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് 20/5/2020 ന് മുന്‍പായി ട്രാക്ടര്‍ ഉപയോഗിച്ച് നിലമുഴുത് കൃഷിക്കനുയോജ്യമാക്കുന്നതിനുള്ള ചിലവ് (ഒരു ഏക്കര്‍)

കണക്കാക്കി 23/4/2020 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് മുന്‍പായി അഗളി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ മുദ്ര വെച്ച ക്വട്ടേഷന്‍ ആയി സമര്‍പ്പിക്കേണ്ടതാണ്. 24.4.202 ന് രാവിലെ 11:30 ന് ക്വട്ടേഷന്‍ തുറക്കുന്നതാണ്. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന ക്വട്ടേഷന്‍ അംഗീകാരം സംബന്ധിച്ച അന്തിമ തീരുമാനം മില്ലറ്റ് വില്ലേജ് പര്‍ച്ചേസിംഗ് കമ്മറ്റിയുടേതായിരിക്കും.