ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ നിയമനം

ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായ പരിധി 45 വയസ്സ്. താത്പര്യമുളളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും,

സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ ആറിനകം എക്സിക്യൂട്ടിവ് സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, മുട്ടികുളങ്ങര പി.ഒ, പാലക്കാട് - 678594 വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :0491-2555971, 2552387.