ഡോക്ടറെ താല്‍ക്കാലികമായി നിയമിക്കുന്നു

പാലക്കാട് ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് താത്ക്കാലികമായി ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസാണ് യോഗ്യത. ടി.സി.എം.സി. രജിസ്ട്രേഷന്‍ നിര്‍ബന്ധം. താത്പര്യമുളളവര്‍ ബയോഡാറ്റയും

യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം districthospitalpkd@gmail.com ല്‍ അപേക്ഷിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491-2533327, 2534524.