മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫീസിലെ ജീപ്പ് ലേലം ജൂലൈ എട്ടിന്.

മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫീസിലെ കെ.എല്‍. 01-ഇ-8676 നമ്പര്‍ ജീപ്പ് ജില്ലാ സപ്ലൈ ഓഫീസില്‍ ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.30 ന് ക്വട്ടേഷന്‍/ലേല വ്യവസ്ഥയില്‍ വില്‍പ്പന നടത്തും. 5000 രൂപയാണ് നിരതദ്രവ്യം. താത്പര്യമുളളവര്‍ ജില്ലാ സപ്ലൈ ഓഫീസറുടെ പേരിലുളള ബാങ്ക്

ഡ്രാഫ്റ്റ് സഹിതം ക്വട്ടേഷനുകള്‍ ജില്ലാ സപ്ലൈ ഓഫീസര്‍, കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001 എന്നെഴുതി സീല്‍ഡ് കവറില്‍ വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തി ജൂലൈ നാലിന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ നല്‍കണം. ഫോണ്‍ : 0491-2505541.