ആധാര്‍ സേവനം ഞായറാഴ്ചകളിലും.

പാലക്കാട് ഹെഡ് പോസ്‌റ്റോഫീസില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഞായറാഴ്ചകളില്‍ ആധാര്‍ സേവനം ലഭ്യമായിരിക്കുമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. എന്റോള്‍മെന്റ്, വിലാസം പുതുക്കല്‍, ഫോട്ടോ/ ബയോമെട്രിക് പുതുക്കല്‍,പേര്/ ലിംഗഭേദം/ ജനനതീയതി തിരുത്തല്‍,

മൊബൈല്‍/ ഇ-മെയില്‍ തിരുത്തല്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൊതുജനങ്ങള്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഈ സേവനം ഉപയോഗപ്പെടുത്താം. ഫോണ്‍: 0491-2544740, 2546876, 2545138.