അളവുതൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷ മീറ്ററുകളും 30 നകം പരിശോധനയ്ക്ക് വിധേയമാക്കണം.

പാലക്കാട് ലീഗല്‍ മെട്രോളജി വകുപ്പ് അസി. കണ്‍ട്രോളറുടെ അധികാര പരിധിയില്‍ വരുന്ന അളവുതൂക്ക ഉപകരണങ്ങളുടെയും ഓട്ടോറിക്ഷ മീറ്ററുകളുടെയും പുന:പരിശോധന ജോലികള്‍ പുന:രാരംഭിച്ചതായി അസി. കണ്‍ട്രോളര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഒന്ന്, രണ്ട് പാദവര്‍ഷങ്ങളില്‍ മുദ്രപതിപ്പിക്കേണ്ട ഉപകരണങ്ങളും മീറ്ററുകളും ഓഫീസില്‍

മുന്‍കൂട്ടി ബുക്ക് ചെയ്ത് ലഭിക്കുന്ന തിയ്യതികളില്‍ യഥാസമയം കോവിഡ് - 19 മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ 30 നകം പരിശോധനക്ക് ഹാജരാകേണ്ടതാണ്. നിശ്ചിത തിയ്യതി കഴിഞ്ഞ് ഹാജരാക്കുന്നവക്ക് രാജിഫീസ്, അഡീഷണല്‍ ഫീസ് എന്നിവ ഈടാക്കുന്നതാണ്. ഫോണ്‍: 04912505268.