എസ്.ടി പ്രൊമോട്ടര്‍ നിയമനം

അട്ടപ്പാടി ഐ. ടി. ഡി. പി ഓഫീസിന് കീഴിലെ വിവിധ ഊരുകളില്‍ എസ്.ടി പ്രമോട്ടര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അട്ടപ്പാടി മേഖലയിലെ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ എട്ടാം ക്ലാസ് പാസായവരാകണം. പ്രായപരിധി 25-50 വയസ്സ്.

താത്പ്പര്യമുള്ളവര്‍ പേര്, വിലാസം, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി എട്ടിനകം ഐ.ടി.ഡി.പി, അട്ടപ്പാടി, മിനി സിവില്‍ സ്റ്റേഷന്‍, അഗളി 678581 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ ഫോണ്‍നമ്പര്‍ ഉള്‍പ്പെടുത്തണം.