ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം

ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 15 മുതല്‍ 20 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നല്‍കും. താല്പര്യമുള്ളവര്‍ ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് സഹിതം ഫെബ്രുവരി 15 ന് രാവിലെ

10 ന് ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 20 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഭക്ഷണം, ദിനബത്ത, യാത്രാബത്ത എന്നിവ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ 04922 226040, 8129218421 നമ്പറുകളില്‍ ലഭിക്കും.