അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം : ഫോട്ടോ പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ നാളെ മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍

അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം ഫോട്ടോ പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ ഫെബ്രുവരി 12 ന് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ രാവിലെ 10 മുതല്‍ നടക്കും.

പത്മശ്രീ രാമചന്ദ്രപുലവരുടെ മകന്‍ രാജീവ് പുലവരും സംഘവും സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന പപ്പറ്റ് ഷോയാണ് പ്രദര്‍ശന കേന്ദ്രങ്ങളില്‍ അരങ്ങേറുന്നത്.