മണ്ണാർക്കാട് നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ വാക്സിൻ വിതരണ പദ്ധതി ശുദ്ധ വിവരക്കേടെന്ന് പി.കെ ശശി. സൗജന്യ വാക്‌സിനില്‍ കേന്ദ്ര സര്‍ക്കാറിന് അഭിനന്ദനം

മണ്ണാർക്കാട് നഗരസഭയുടെ നേതൃത്വത്തിലുള്ള സൗജന്യ വാക്സിൻ വിതരണ പദ്ധതി. ചെയർമാൻ സി.മുഹമ്മദ് ബഷീറിനെതിരെ രൂക്ഷ വിമർശനമുയർത്തി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ശശി. നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ വാക്സിൻ വിതരണത്തിന് പദ്ധതിയിട്ടത് ശുദ്ധ വിവരക്കേട് ആണ് എന്ന് പി.കെ.ശശി പറഞ്ഞു. അല്ലാത്തപക്ഷം ഇതിനുപിന്നിൽ രാഷ്ട്രീയ അജണ്ട ആണുള്ളത്. വാക്സിനേഷൻ നൽകുന്ന ത് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആണ്. ഇതിന് വേണ്ട അടിസ്ഥാന പ്രവർത്തനങ്ങൾ നടത്തുക മാത്രമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല. പിണറായി സർക്കാർ സംസ്ഥാനത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിൽ മാത്രം ഇത് വേറിട്ട് നടത്തുന്നതിന് കഴിയില്ല. ചിലരിതു

ജീവകാരുണ്യ പ്രവർത്തനം ആണെന്ന് തെറ്റിദ്ധരിച്ചു. ഒന്നുകിൽ ഇത് ശുദ്ധ വിവരക്കേട് അല്ലെങ്കിൽ ജനങ്ങളെ വിഡ്ഢികളാക്കി കൊണ്ടുള്ള രാഷ്ട്രീയ പ്രചരണമാണ്. ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങൾ നിശ്ചയിക്കുന്നത് മണ്ണാർക്കാട് മുനിസിപ്പാലിറ്റി അല്ല. അതിനു സംസ്ഥാനനേതൃത്വം ഉണ്ട്. സന്നദ്ധ സേവനത്തിൽ ഡിവൈഎഫ്ഐയെ തടയുന്നവർ അവഗണിക്കപ്പെടുകയാണ് ചെയ്യുക. രാജ്യത്ത് ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ സംസ്ഥാനങ്ങൾ ഇത് വിലകൊടുത്തു വാങ്ങണം എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. എന്നാൽ ഇത് സൗജന്യമായി നൽകണമെന്ന് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ സ്വീകരിച്ച ഉചിതമായ നിലപാട് അഭിനന്ദനാർഹമാണെന്നും പി.കെ.ശശി പറഞ്ഞു.

Related