കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് യൂണിയൻ മണ്ണാർക്കാട് ഏരിയയിലുള്ള അംഗങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തി .

കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് യൂണിയൻ മണ്ണാർക്കാട് ഏരിയയിലുള്ള അംഗങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തി .അരിയും,പലവ്യജ്ഞനങ്ങളുമടങ്ങുന്ന സാധനങ്ങളാണ് വിതരണം ചെയ്തത്. സിഐടിയു ജില്ലാ പ്രസിഡൻ്റ് പി.കെ.ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും മരവിപ്പിച്ചതായി പി.കെ.ശശി പറഞ്ഞു. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും നടക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധി ഫോട്ടോഗ്രാഫർ മാരുടെ ഉപജീവനത്തെ ആണ്

കൂടുതൽ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കെപിവിയു ഏരിയ പ്രസിഡൻ്റ് കുഞ്ഞുമുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കൺസ്യൂമർ ഫെഡ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി.ജയരാജ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.പുരുഷോത്തമൻ, ലോയേഴ്സ് യൂണിയൻ പ്രസിഡൻ്റ് സുരേഷ് കുമാർ, കെപിവിയു സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാർക്കാട്, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.പി.അഷ്റഫ്,നീനു ഷൗക്കത്ത്,ഏരിയാ സെക്രട്ടറി അമീർ,രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related