മണ്ണാർക്കാട് ലയൺസ് ക്ലബ്ബ് വിവിധ കേന്ദ്രങ്ങളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.

കൊവിഡ് പ്രതിരോധത്തിൽ പൊതുജനങ്ങൾക്ക് വിപുലമായ സഹായങ്ങളുമായി മണ്ണാർക്കാട് ലയൺസ് ക്ലബ്ബ്. വിവിധ കേന്ദ്രങ്ങളിലേക്ക് സാമഗ്രികൾ വിതരണം ചെയ്തു. മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലേക്ക് സാനിറ്റൈസർ, മാസ്ക് കുടിവെള്ളം എന്നിവ നൽകിയത് ഡിവൈഎസ്പി ഇ.സുനിൽകുമാർ, സി ഐ പ്രശാന്ത് ക്ലിന്റ് എന്നിവർ ഏറ്റുവാങ്ങി. താലൂക് ആശുപത്രിയിലേക്ക് ഓക്സിജൻ മാസ്കും

അതിനോട് അനുബന്ധിച്ച ഉപകരണങ്ങളും ആണ് നൽകിയത്. തുടർന്ന് ആനമൂളി ആദിവാസി കോളനിയിലേക്ക് എസ് ടി പ്രൊമോട്ടറിന്റെയും,വാർഡ് മെമ്പർന്റെയും ആവശ്യപ്രകാരം പുതപ്പുകളും നൽകി. മണ്ണാർക്കാട് ലയൺസ് ക്ലബ് ഭാരവാഹികളായ രാജേന്ദ്രകുമാർ, പി.കൃഷ്ണ കുമാർ,ജോസഫ്, സാബു,രമേശ്‌,തോമസ്,ഒ.കൃഷ്ണ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് കേന്ദ്രങ്ങളിൽ സഹായങ്ങൾ എത്തിച്ചു നൽകിയത്.

Related