ഗുരുസ്പർശം 2 ന് തുടക്കം കുറിച്ചു.

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഗുരുസ്പർശം 2 പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട് ഉപജില്ല നടപ്പാക്കുന്ന ആറു ലക്ഷം രൂപയുടെ കോവിഡ് ദുരിതാശ്വാസ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മണ്ണാർക്കാട് അരകുറുശ്ശി ജി എം എൽ പി എസ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വി നൗഷാദ് ബാബു അധ്യക്ഷത

വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ മുഖ്യാതിഥിയായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അസീസ് ഭീമനാട് ഗുരു സ്പർശം പദ്ധതി വിശദീകരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി രാജലക്ഷ്മി ,റവന്യൂ ജില്ലാ സെക്രട്ടറി എം വിജയരാഘവൻ, സംസ്ഥാന കമ്മിറ്റി അംഗം പി കെ അബ്ബാസ്‌,യു കെ ബഷീർ, പി മനോജ് ചന്ദ്രൻ, ബിജു അമ്പാടി, പി രമ,ഒ പി നാരായണൻ,ഷിജി തോമസ് തുടങ്ങിയവർ സംസാരിച്ചു.

Related