മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റിന്റെ മരുമകളെ തൊഴിലുറപ്പ് എ.ഇ പോസ്റ്റിലേക്ക് അനധികൃത നിയമനം നടത്താന്‍ ശ്രമിക്കുന്നതായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഉമ്മുസല്‍മ്മ.

മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റിന്റെ മരുമകളെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ എ.ഇ പോസ്റ്റിലേക്ക് അനധികൃത നിയമനം നടത്താന്‍ ശ്രമിക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഉമ്മുസല്‍മ്മ. ഇന്റര്‍വ്യൂ കഴിഞ്ഞ് മാര്‍ക്ക്‌ലിസ്റ്റ് പുറത്തുവന്നതോടെ മരുമകള്‍ക്ക് മൂന്നാം സ്ഥാനമാണുണ്ടായിരുന്നത്. ഇതോടെ വിചിത്ര വാദമുന്നയിച്ച് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി മാര്‍ക്ക്‌ലിസ്റ്റ് തള്ളാന്‍ തീരുമാനമെടുത്തതായും ഉമ്മുസല്‍മ പറഞ്ഞു. 5 കോടിയുടെ പദ്ധതികള്‍ സ്പില്‍ ഓവര്‍ ആക്കിയത് പ്രസിഡന്റിന്റെ തലയില്‍കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. ഭൂരിപക്ഷ ഭരണസമിതി





എന്നും പറഞ്ഞ് പ്രസിഡന്റിന്റെ ഒപ്പില്ലാതെ സെക്രട്ടറിയും 11 മെമ്പര്‍മാരും ചേര്‍ന്ന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതോടെ പ്രസിഡന്റിന്റെ ഒപ്പില്ലാതെ കാര്യങ്ങള്‍ നടക്കുന്നില്ല എന്ന പ്രചരണം പൊളിയുന്നു. കോണ്‍ഗ്രസ്സ് നേതാക്കളെ തനിക്കെതിരെ തിരിക്കാനും പ്രചരണങ്ങള്‍ നടക്കുന്നു. വട്ടമ്പലത്തെ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ മുറി നല്‍കുന്നതിന് പ്രസിഡന്റ് അനുമതി നല്‍കിയിട്ടില്ല എന്ന പ്രചരണവും തെറ്റാണെന്നും പ്രസിഡന്റ് പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്നും സി.കെ ഉമ്മുസല്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related