കുന്തിപ്പുഴ പുനര്‍ജീവനം പദ്ധതി തുടങ്ങി

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന കുന്തിപ്പുഴ പുനര്‍ജീവനം പദ്ധതി തുടങ്ങി. പുല്ലൂനി കടവില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍, ക്ഷേമകാര്യ ചെയര്‍മാന്‍

സഹദ് അരിയൂര്‍, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്സണ്‍ ഇന്ദിര മാടത്തുംപുളളി, പഞ്ചായത്തംഗങ്ങളായ രാജന്‍ ആമ്പാടത്ത്, വിജയലക്ഷ്മി, ടി.കെ ഷമീര്‍, രുഗ്മിണി കുഞ്ചീരത്ത്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ യാസര്‍ അറഫാത്ത്, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍മാരായ ജൗഫര്‍ അലി, പി.ശ്രുതി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related