ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി ഡി വൈ എഫ് ഐ കരിമ്പ മേഖല കമ്മിറ്റി ഫുട്‌ബോൾ ടൂർണമെന്റ് നടത്തി.

ഡി വൈ എഫ് ഐ കരിമ്പ മേഖല കമ്മിറ്റി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തന ധനസമാഹരണാർത്ഥമാണ് മാച്ചാൻതോട് ഗോൾഡൻ ബൂട്ട്സ് ടർഫിൽ ഫ്ലഡ്ലൈറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് പി. എസ്.രാമചന്ദ്രൻ, എൻ.കെ. നാരായണൻ കുട്ടി,ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് ഷാജ്മോഹൻ തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു. രണ്ടു വൃക്കകളും തകരാറിലായി കഴിയുന്ന ഇരുപത്കാരി, ഇടയ്ക്കുറുശ്ശിയിലെ ജംഷീനയുടെ ചികിത്സക്ക് തുക കണ്ടെത്തുന്നതിനാണ് ഡിവൈഎഫ്ഐ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. 16 ടീമുകളാണ് രണ്ടു ദിവസത്തെ





സൗഹൃദ മൽസരത്തിനായി കളിക്കളത്തിലിറങ്ങുന്നത്.ഉദ്ഘാടന മത്സരത്തിൽ തരംഗിണി നെല്ലിക്കുന്ന്, റിവെഞ്ചേഴ്സ് ആലുംകുന്ന് എന്നീ ടീമുകൾ ഏറ്റുമുട്ടി.ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണത്തിനായാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചതെന്നും രാഷ്ട്രീയ യുവജന സംഘടന എന്നതിനപ്പുറം, സഹായ ഹസ്തം നീട്ടുന്നതാണ് പ്രസ്ഥാനത്തിന്റെ പ്രവർത്തന രീതിയെന്നും നേതാക്കൾ പറഞ്ഞു. 15 ലക്ഷം രൂപയാണ് ജംഷീനയുടെ ചികിത്സക്കായി കണ്ടെത്തേണ്ടത്. തുക സമാഹരണത്തിനായി വിവിധ സംഘടനകളും കൂട്ടായ്മകളും വ്യത്യസ്ത പരിപാടികളുമായി രംഗത്തുണ്ട്. ഡിവൈഎഫ്ഐ കരിമ്പ മേഖല സാരഥികളായ ഷമീർ, മനേഷ്,ഷനൂബ് തുടങ്ങിയവർ ഫുട്ബോൾ ടൂർണമെന്റിന് നേതൃത്വം നൽകി.

Related