മണ്ണാർക്കാട് പൂരാഘോഷത്തിന്റെ ഭാഗമായി നടന്ന സമ്മാന പദ്ധതിയില്‍ ഒന്നാം സമ്മാനം റോയൽ എൻഫീൽഡ് വിയ്യക്കുശ്ശി സ്വദേശി സുനിൽ കുമാറിന്.

മണ്ണാർക്കാട് പൂരാഘോഷത്തിന്റെ ഭാഗമായി നടന്ന സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടന്നു. ഫ്ളവേഴ്സ് ടി.വി ടോപ് സിങ്ങർ ഫെയിം തീർത്ഥ സുഭാഷ് നറുക്കെടുത്തു. ഒന്നാം സമ്മാനമായ റോയൽ എൻഫീൽഡ് കൂപ്പൺ നമ്പർ 1436 വിയ്യക്കുശ്ശി സ്വദേശി സുനിൽ കുമാറിന് ലഭിച്ചു. വേദിയിൽ തീർത്ഥ ഗാനമാലപിച്ചു. തുടർന്ന് 10 പേർക്കുള്ള പ്രോത്സാഹന സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തി. പൂരാഘോഷ കമ്മറ്റി ഭാരവാഹിയായിരുന്ന

അന്തരിച്ച അശ്വതി ഫോട്ടോ ഉടമ വി. നാരായണന്റെ സ്മരണാർത്ഥം കമ്മിറ്റി ഏർപ്പെടുത്തിയ പൂരം ഫോട്ടോഗ്രാഫി മത്സരത്തിൽ സിനാൻ സിനുവിന്റെ ഫോട്ടോ മികച്ചതായി തിരഞ്ഞെടുത്തു. 10000 രൂപയാണ് സമ്മാനതുക. മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ സാബിൽ ശിവന് പ്രോത്സാഹന സമ്മാനം നൽകി. പൂരാഘോഷ കമ്മറ്റി ഭാരവാഹികളായ കെ.സി സച്ചിദാനന്ദൻ, എം.പുരുഷോത്തമൻ, കെ. ശങ്കരനാരായണൻ, കൃഷ്ണദാസ്, സുധർശനൻ തുടങ്ങിയവർ പങ്കെടുത്തു .

Related