തുപ്പനാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി.

തുപ്പനാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പതിനെട്ടാമത് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി.ഏഴ് ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന ഭാഗവത സപ്താഹയജ്ഞം മെയ്‌ 22 ഞായറാഴ്ച സമാപിക്കും. യജ്ഞാചാര്യന്‍ തിരുനക്കര മധുസൂദനൻ വാര്യർ,സഹ ആചാര്യൻ ഡോക്ടർ രാമചന്ദ്രൻ, പൂജാരി അജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങുകള്‍ക്ക് തുടക്കമായി.ക്ഷേത്രം മേല്‍ശാന്തിയുടെ നേത്യത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു.കാലത്ത് ആറു മുതല്‍





വൈകുന്നേരം ആറു വരെ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തില്‍ രുഗ്മിണി സ്വയംവരം കഥയും,അവതാരകഥകളും പാരായണം ചെയ്തു.ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതായും സപ്താഹയജ്ഞത്തിന് ഭക്തജനങ്ങള്‍ക്കായി ക്ഷേത്രത്തില്‍ മുഴുവന്‍ ദിവസവും അന്നദാനവും നടക്കുന്നതായി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളായ മുരളി കുമാർ, രാജൻ മോഴേനി, സുരേഷ് ബാബു, കെ.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അറിയിച്ചു.

Related