അപ്പർ ഭവാനി അണക്കെട്ടിന്റെ സ്‌കോർ വെന്റ് ഗേറ്റ് 4 മണിയോടെ തുറക്കും. ഭവാനിപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത

അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി അപ്പർ ഭവാനി അണക്കെട്ടിന്റെ സ്‌കോർ വെന്റ് ഗേറ്റ് വൈകീട്ട് 4 മണിയോടെ തുറക്കും. അപ്പർ ഭവാനി അണക്കെട്ടിൽ നിന്ന് 10 ദിവസത്തേക്ക് 500 ക്യുമെക്സ് തോതിൽ ഭവാനി നദിയിലേക്ക് വെള്ളം തുറന്നുവിടുമെന്നും ഡ്രിപ്പ് ഡിവിഷൻ,

കുന്ത എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചതായി അഗളി ഇറിയേഷൻ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. അപ്പർ ഭവാനി ഡാം തുറന്ന് വിടുന്നതിനാൽ ഭവാനിപ്പുഴയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത മുന്നിൽ കണ്ട് പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്.

Related