കുമരംപുത്തൂരിൽ 20 മത്തെ ബൈത്തുറഹ്‌മക്ക് തറക്കല്ലിട്ടു.

കുമരംപുത്തൂർ പഞ്ചായത്തിലെ പള്ളിക്കുന്നിൽ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ബൈത്തുർറഹ്‌മയുടെ തറക്കല്ലിടൽ കർമം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഗഫൂർ കോൽകളത്തിൽ നിർവ്വഹിച്ചു. പഞ്ചായത്തിൽ പാർട്ടിയുടെ കീഴിൽ നിർമ്മിച്ചു നൽകുന്ന ഇരുപതാമത്തെ കാരുണ്യ ഭവനത്തിൻറെ നിർമാണ മാണ് തുടങ്ങിയിരിക്കുന്നത്. പഞ്ചായത്ത് മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്

പി.മുഹമ്മദലി അൻസാരി, മണ്ഡലം വൈസ് പ്രസിഡണ്ട് എം മമ്മദ് ഹാജി, പഞ്ചായത്ത് ട്രഷറർ വൈശ്യൻ മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ ട്രഷറർ നൗഷാദ് വെള്ളപ്പാടം, സയ്യിദ് സീതി ക്കോയതങ്ങൾ , ലീഗ് ഭാരവാഹികളായ ബഷീർ കാട്ടിക്കുന്നൻ തുടങ്ങിയവർ പങ്കെടുത്തു. മഹല്ല് ഖാസി സി.പി അബൂബക്കർ ഫൈസി കുറ്റിതറക്കൽ നിർവഹിച്ചു.