യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി മണ്ണാർക്കാട് മുനിസിപ്പൽ കമ്മറ്റി പതാക ഉയർത്തലും പുരസ്‌ക്കാര വിതരണവും നടത്തി.

യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി മണ്ണാർക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും പുരസ്‌ക്കാര വിതരണവും നടത്തി. ചടങ്ങ് സേവാദൾ ജില്ല പ്രസിഡന്റും, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്റുമായ മുഹമ്മദ്‌ ചെറുട്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബ്ലഡ്‌ ഡോണേഴ്സ് കേരള അംഗം

ദീപിക മണ്ണാർക്കാട്, വ്യോമസേന ഉദ്യോഗസ്ഥൻ സുരേഷ് നടമാളിക, മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി. മുഹമ്മദാലി തുടങ്ങിയവർക്ക് പുരസ്ക്കാരം നൽകി ആദരിച്ചു. ടിജോ.പി.ജോസ്, അരുൺകുമാർ പാലക്കുറുശ്ശി, ഗിസാൻ മുഹമ്മദ്‌, ചെങ്ങോടൻ ബഷീർ, രാമനാഥൻ, അനിൽ ബാബു, സലിം.കെ.പി തുടങ്ങിയവർ പങ്കെടുത്തു.

Related