നഞ്ചിയമ്മയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയത് മാതൃക : വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് ഡോ : ഫസല്‍ ഗഫൂര്‍, മണ്ണാർക്കാട് എംഇഎസ് കോളേജിൽ ദേശീയ സെമിനാർ നടന്നു.

മണ്ണാർക്കാട് എംഇഎസ് കോളേജിന്റെ നേതൃത്വത്തിൽ ദേശീയ സെമിനാർ നടന്നു. ലോക ഗോത്ര ദിനാചരണത്തോടനുബന്ധിച്ച് കോളേജിലെ ചരിത്ര വിഭാഗവും, എംഇഎസ് ജില്ലാ കമ്മിറ്റിയും ചേർന്നാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച നഞ്ചിയമ്മയ്ക്കുള്ള സ്വീകരണം നൽകി. ഡോ.ഫസൽ ഗഫൂർ നഞ്ചിയമ്മയ്ക്ക് പുരസ്കാരം സമ്മാനിച്ചു. ദേശീയ പുരസ്കാരത്തിന് അർഹമാക്കിയ തന്റെ നാടൻപാട്ട് നഞ്ചിയമ്മ വേദിയിൽ ആലപിച്ചത് ചടങ്ങിന് ആവേശം വർദ്ധിപ്പിച്ചു. അവഗണിക്കപ്പെടുന്ന ആദിവാസി സമൂഹത്തിന്റെ

സ്വതസിദ്ധമായ കഴിവുകൾ മനസ്സിലാക്കി അവരെ ആദരിക്കുന്നത് ഏറെ മാതൃകാപരമാണെന്ന് ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ പുരസ്കാരങ്ങൾ നൽകുന്നതിനെതിരെയുള്ള വിമർശനങ്ങൾ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് അക്കാദമിക് സെഷൻ എംഇഎസ് കോർപ്പറേറ്റ് മാനേജർ ഡോ.ഹാഷിം ഉദ്ഘാടനം ചെയ്തു.കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.സി.കെ സെയ്താലി ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. എംഇഎസ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ജബ്ബാർ അലി, എസ്.എം.എസ്. മുജീബ് റഹ്മാൻ, കോളേജ് പ്രിൻസിപ്പൽ വി.എ.ഹസീന, അനു ജോസഫ്, ശിഹാബ്, ഡോ.അസ്ഹർ, കെ.പി.അക്ബർ, ഡോ.ഒ. പി.സലാഹുദ്ദീൻ, ഡോ. സൈനുൽ ആബിദ് തുടങ്ങിയവർ പങ്കെടുത്തു.

Related