12 പേരുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി : മധു കേസില്‍ ഇന്ന് സാക്ഷി വിസ്താരം നടന്നില്ല.

അട്ടപ്പാടി മധു വധകേസ്. ഇന്ന് സാക്ഷി വിസ്താരം നടന്നില്ല.കഴിഞ്ഞ തവണ ഹാജരാകാത്ത 25,26 സാക്ഷികളായ രാജേഷ് ജയകുമാർ എന്നിവരും,27,28,33,34, 35 സാക്ഷികളായ സൈതലവി,മണികണ്ഠൻ, രഞ്ജിത്ത്, മണികണ്ഠൻ, അനൂപ് എന്നിവരെയുമാണ് ഇന്ന് വിസ്തരിക്കാനിരുന്നത്. സാക്ഷികൾ കോടതിയിൽ ഹാജരായെങ്കിലും വിസ്താരം മാറ്റിവെച്ചു. കേസിൽ പ്രതികളുടെ നിലവിലുള്ള ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ അപേക്ഷയാണ് മാറ്റത്തിന് കാരണമായത്. പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന കാരണങ്ങൾ ആരോപിച്ചാണ് ജാമ്യം റദ്ദാക്കാനുള്ള നടപടി പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയതെന്ന് സ്പെഷ്യൽ പബ്ലിക്





പ്രോസിക്യൂട്ടർ രാജേഷ്.സി.മേനോൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളുടെ പകർപ്പുകൾ പ്രതിഭാഗം അഭിഭാഷകർക്ക് നാളെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ നീക്കം മധുവിന് നീതി ലഭിക്കാൻ ഉള്ളതല്ലെന്ന് പ്രതിഭാഗം അഭിഭാഷകരിൽ ഒരാളായ ബാബു കാർത്തികേയൻ അഭിപ്രായപ്പെട്ടു. എത്രയും പെട്ടെന്ന് വിസ്താരം പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും ഇത്തരത്തിൽ കേസ് വലിച്ചു നീട്ടുന്നത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള പ്രോസിക്യൂഷന്റെ വ്യഗ്രതയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നുള്ള പ്രോസിക്യൂഷന്റെ ഹർജിയിൻ മേലുള്ള വാദപ്രതിവാദം ഓഗസ്റ്റ് 16ന് നടക്കും. തുടർന്ന് 19ന് ശേഷമാണ് ഇന്ന് വിസ്തരിക്കാനിരുന്ന വിചാരണ തുടരുക.