കുമരംപുത്തൂർ സഹകരണ ബാങ്കില്‍ ക്യൂ ആർ കോഡ് സംവിധാനം ആരംഭിച്ചു.

കുമരംപുത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ക്യൂ ആർ കോഡ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സഹകരണ ബാങ്കുകളിൽ ആദ്യമായി ക്യൂ.ആർ കോഡ് സംവിധാനമാണ് ബാങ്കിൽ നടപ്പിലാക്കിയത്. ബാങ്ക് പ്രസിഡൻ്റ് എസ്. ആർ. ഹബീബുള്ള ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ദേശസാൽകൃത ബാങ്കുകളുടേത്‌ പോലെ പണമിടപാടുകൾ ഒരു വിരൽത്തുമ്പിലാക്കി ഡിജിറ്റൽ ലോകത്ത് സഹകരണ മേഖലയും ചുവടുറച്ചതായി

ഹബീബുള്ള അഭിപ്രായപ്പെട്ടു. തുടർന്ന് ബാങ്കിന്റെ ഉപഭോക്താവായ ഹൈദരലിക്ക് ക്യൂ.ആർ കോഡ് നൽകി ഉദ്ഘാടനം ചെയ്തു. മൈക്രോ എ.ടി. എം ബാങ്ക് സെക്രട്ടറി കെ. കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡൻ്റ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ. ഖാദർ, ഡയറക്ടർമാരായ ജി.സുരേഷ്കുമാർ,ഷൈൻ.കെ.ജോർജ്,അബ്ദുൾ ബഷീർ,ഗോപാലകൃഷ്ണൻ,വിനീത, സബിത,ചന്ദ്രിക, മുത്തു കൃഷ്ണൻ, ശിവശങ്കരൻ പങ്കെടുത്തു.

Related