അരപ്പാറ ജെസിഎം എഎൽപി സ്കൂളിൽ നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്‌ നടന്നു.

കേരള എൻജിഒ യൂണിയൻ മണ്ണാർക്കാട് ഏരിയ 53 ആം വാർഷിക സമ്മേളനം നടന്നു. രാവിലെ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ ആരംഭിച്ചത്. പ്രവർത്തകർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന അർപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു.രാജ്യത്തെ ഇല്ലാതാക്കാനുള്ള കേന്ദ്ര നയങ്ങൾക്ക് എതിരെയുള്ള ജനാധിപത്യ സമരമാണ് ഇടതുപക്ഷം നയിക്കുന്നതെന്ന് പി.പി.സന്തോഷ്

അഭിപ്രായപ്പെട്ടു. തുടർന്ന് റിപ്പോർട്ട് അവതരണം, ചർച്ച, മറുപടി, തെരഞ്ഞെടുപ്പ് എന്നിവ നടന്നു. ഏരിയ പ്രസിഡന്റ് ഇ.പി.അനിതകുമാരി, സെക്രട്ടറി സി.മുഹമ്മദ് റഷീദ്, ജോയിൻ സെക്രട്ടറി പി.ആർ.ചന്ദ്രൻ, ട്രഷറർ എം ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള നിലവിലെ കമ്മിറ്റിയെ തന്നെ പുതിയതായി നിലനിർത്തി. സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.പി.സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.

Related