മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍ ; കൂടിക്കാഴ്ച സെപ്റ്റംബര്‍ 26 മുതല്‍ 30 വരെ

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. കരാര്‍ അടിസ്ഥാന നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 26 മുതല്‍ 30 വരെ നടക്കും. സെപ്റ്റംബര്‍ 26 ന് രാവിലെ 10 ന് ഡയാലിസിസ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നേഴ്‌സ് ട്രെയിന്‍ഡ് ഇന്‍ ഡയാലിസിസ് കൂടിക്കാഴ്ച നടക്കും. യോഗ്യത: ഡി.എം.ഇ. അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ്, ഡയാലിസിസ് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം. സ്റ്റാഫ് നേഴ്‌സ് സെപ്റ്റംബര്‍ 27 ന് രാവിലെ 10 ന് നടക്കും. യോഗ്യത. ജി.എന്‍.എം., ബി.എസ്.സി. നഴ്‌സിങ്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. മത്സരപരീക്ഷ ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 28 ന് രാവിലെ 10 ന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കൂടിക്കാഴ്ച നടക്കും. യോഗ്യത: ബിരുദം ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ആറ് മാസത്തെ കോഴ്‌സ്) മലയാളം ടൈപ്പ് റൈറ്റിങ്ങില്‍

പ്രാവീണ്യം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്. സെപ്റ്റംബര്‍ 29 ന് രാവിലെ 10 ന് ഒ.ടി. ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച നടക്കും. ഡി.എം.ഇ അംഗീകൃത ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി കോഴ്‌സാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. സെപ്റ്റംബര്‍ 29 ന് ഉച്ചയ്ക്ക് രണ്ടിന് ഇ.സി.ജി. ടെക്‌നീഷ്യന്‍ കൂടിക്കാഴ്ചയുണ്ടാകും. വി.എച്ച്.എസ്.ഇ. അംഗീകൃത ഇ.സി.ജി. ആന്‍ഡ് ഓഡിയോ മെട്രി കോഴ്‌സ് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. ലാബ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച സെപ്റ്റംബര്‍ 30 ന് രാവിലെ 10 ന് നടക്കും. യോഗ്യത: ഡി.എം.ഇ. അംഗീകൃത ഡി.എം.എല്‍.ടി., ബി.എസ്.സി. എം.എല്‍.ഡി. കോഴ്‌സ്. ബ്ലഡ് ബാങ്ക് പ്രവൃത്തിപരിചയം നിര്‍ബന്ധം. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നേരിട്ടെത്തണം. ഫോണ്‍: 04924 224549.

Related