മണ്ണാര്‍ക്കാട് വാസവി കന്യകാ പരമേശ്വരി ക്ഷേത്രത്തില്‍ ഒക്‌ടോബര്‍ 2 മുതല്‍ 4 വരെ നവരാത്രി മഹോത്സവം നടക്കും.

മണ്ണാര്‍ക്കാട് തപസ്യ കലാ സാഹിത്യവേദിയേുടേയും വാസവി കന്യകാ പരമേശ്വരി ക്ഷേത്രത്തിന്റേയും ആഭിമുഖ്യത്തില്‍ നവരാത്രി മഹോത്സവം നടക്കും. നവരാത്രി പ്രധാന ആഘോഷമായ മണ്ണാര്‍ക്കാട് താലൂക്കിലെ ഏക ക്ഷേത്രമാണ് വാസവി കന്യകാ പരമേശ്വരി ക്ഷേത്രം. ഒക്‌ടോബര്‍ 2 മുതല്‍ 4 വരേയാണ് നവരാത്രി നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച്ച 4 മണിക്ക് നടക്കുന്ന അനുമോദന സദസ്സ് പ്രശസ്ത കഥകളി സംഗീതജ്ഞന്‍ സദനം ജ്യോതിഷ് ബാബു ഉദ്ഘാടനം

ചെയ്യും. ചടങ്ങില്‍ കലാ സാഹിത്യ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവരെ ആദരിക്കും. കഥകളി സംഗീതം, സോപാന സംഗീതം, പുള്ളുവന്‍ പാട്ട്, സംഗീത കച്ചേരി, ഭക്തി ഗാന സുധ എന്നിവ അരങ്ങേറും. തിങ്കളാഴ്ച്ച 5 മണിയ്ക്ക് നൃത്തോത്സവവും ചൊവ്വാഴ്ച്ച സംഗീതോത്സവവും സംഗീത കച്ചേരിയും നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം.വി കൃഷ്ണകുമാര്‍, അഖില്‍ ഇ, എസ് ദണ്ഡപാണി, സന്തോഷ് മണ്ണാര്‍ക്കാട്, എന്‍.ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related