തച്ചമ്പാറ ദേശബന്ധു സ്ക്കൂളിലെ അറ്റ്ലറ്റിക് മീറ്റ് സെപ്റ്റംബർ 29, 30 ദിവസങ്ങളിലായി നടന്നു.

തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻ്ററി സ്ക്കൂളിലെ അറ്റ്ലറ്റിക് മീറ്റ് സെപ്റ്റംബർ 29, 30 ദിവസങ്ങളിലായി നടന്നു. കല്ലടിക്കോട് എസ് ഐ കെ.പി.അബ്ദുൾ സത്താർ മാർച്ച് ഫാസ്റ്റിൽ സല്യൂട്ട് സ്വികരിച്ചു. തുടർന്ന് ദീപശിഖ തെളിയിച്ച് സ്പോർട്സ് മീറ്റിന് തുടക്കം കുറിച്ചു. സ്കൂൾ പ്രധാന അധ്യാപിക സമിത.പി.അയ്യങ്കുളം പതാക ഉയർത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ നടത്തിയ പ്രദർശനവും ശ്രദ്ധേയമായിരുന്നു. 4 വിഭാഗങ്ങളിലായി 80 ഇനങ്ങളിൽ 1135 കായിക താരങ്ങളാണ് മത്സരങ്ങളിൽ

പങ്കെടുത്തത്. 4 ഹൗസുകളായി തിരിച്ച് നടത്തുന്ന കായിക മേളയിൽ കുട്ടികൾ ആവേശത്തോടെയാണ് മത്സരങ്ങൾക്ക് ഇറങ്ങിയത്. പി ടി എ പ്രസിഡണ്ട് ഷാജു ജേക്കബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ ബെന്നി ജോസ്.കെ, എ.വി. ബ്രൈറ്റി ,വിനോദ്.എം തുടങ്ങിയവർ പങ്കെടുത്തു. വിവിധ കമ്മിറ്റികളിൽ അധ്യാപകർ നടത്തിയ ചിട്ടയായ പ്രവർത്തനവും അച്ചടക്കത്തോടെയുള്ള കുട്ടികളുടെ പങ്കളിത്തവും കായിക മേളയെ ഏറെ വിജയകരമാക്കിയെന്ന് കായിക അധ്യാപകൻ കെ. അർജുൻ പറഞ്ഞു.

Related