യുണൈറ്റഡ് ഇന്ത്യ ഫോര്‍ സ്വച്ഛത ക്യാമ്പയിന്റെ ഭാഗമായി മണ്ണാര്‍ക്കാട്‌ നെല്ലിപ്പുഴയില്‍ ശുചീകരണം നടത്തി.

മണ്ണാര്‍ക്കാട് നഗരസഭ സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി യുണൈറ്റഡ് ഇന്ത്യ ഫോര്‍ സ്വച്ഛത ക്യാമ്പയിന് തുടക്കമായി. നെല്ലിപ്പുഴയില്‍ പാലത്തിന് സമീപം ശുചീകരണം നടത്തി. ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തകർ, നജാത്ത്, എം ഇ എസ്, വി ടി

ബി, കെ എസ് എച്ച് എം കോളേജുകളിലെ എൻ എസ് എസ് യൂണിറ്റ്, ഹരിതകർമസേന, നഗരസഭ തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി. ശുചീകരണ പരിപാടി വരും ദിവസങ്ങളിലും നടക്കും.

Related