ദേശീയ രക്തദാനദിനത്തോടനുബന്ധിച്ച് ബി ഡി കെ മണ്ണാർക്കാട് താലൂക്ക് കമ്മറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഒക്ടോബർ 1 ദേശീയ രക്തദാനദിനത്തോടനുബന്ധിച്ച് സേവ് മണ്ണാർക്കാടും ബി ഡി കെ മണ്ണാർക്കാട് താലൂക്ക് കമ്മറ്റിയും സംയുക്തമായി മണ്ണാർക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ സി.മുഹമ്മദ് ബഷീർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ.എൻ എൻ പമീലി, സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. 35 പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകി. ബി

ഡി കെ ജില്ലാ സെക്രട്ടറി അസ്ലം അച്ചു തൻ്റെ 48 മത് രക്തദാനം നിർവ്വഹിച്ചു.സേവ് ബി ഡി കെ കോഡിനേറ്റർമാരായ പ്രമോദ് കല്ലടിക്കോട് ദീപിക, സബീന, സുഹ്റ ഫക്രുദ്ദീൻ, സഹിർ, ഉമ്മർ ഒറ്റകത്ത്, സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. കുണ്ട്ലക്കാട് സൗപർണ്ണിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന മെഗാ രക്തദാന ക്യാമ്പ് നാളെ കോട്ടോപ്പാടം വേങ്ങ സെൻ്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related